ഇടുക്കിയിൽ 3 പേർക്ക് കൂടി കൊവിഡ്
ഇടുക്കിയിൽ 3 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ. ഇന്നലെ രാത്രിയോടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. രാത്രിയിൽ തന്നെ മൂവരെയും ആശുപത്രിയിലേക്ക് മാറ്റി. ജില്ലകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് കട തുറന്നാൽ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ليست هناك تعليقات
إرسال تعليق