എംപിമാരുടെ ശമ്പളം 30% വെട്ടിക്കുറച്ചു;2 വർഷത്തേക്ക് എംപി ഫണ്ടില്ല
എം.പിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിക്കുറച്ചു.ശമ്പളവും പെന്‍ഷനും അലവന്‍സുകളും കുറക്കാന്‍ 1954ലെ പാര്‍ലമെന്റ് ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ട് സസ്പെന്‍ഡ് െചയ്യാനും ഇത്തരത്തില്‍ സ്വരൂപിക്കുന്ന 7900കോടി രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനും തീരുമാനിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരും പ്രതിഫലത്തില്‍ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.
ليست هناك تعليقات
إرسال تعليق