ഇരിണാവ് ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 12 ലക്ഷം കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിണാവ് സർവീസ് സഹകരണ ബാങ്കിൽ നിന്ന് ബാങ്കിന്റെയും ഭരണസമിതിയുടെയും ജീവനക്കാരുടെയും വിഹിതമായി 12 ലക്ഷം രൂപയുടെ ചെക്ക് ടി.വി.രാജേഷ് എം.എൽ.എ.യ്ക്ക് കൈമാറി. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.കണ്ണൻ,കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ,സെക്രട്ടറി കെ.രാജീവൻ,മാനേജർ എം.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق