Header Ads

  • Breaking News

    വാത്തി കമിംഗുമായി അനിരുദ്ധ്; വിജയ് ചിത്രം മാസ്റ്ററിലെ പുതിയ ഗാനം പുറത്തിറങ്ങി [VIDEO]


    കൈദി എന്ന ബ്ലോക്ബസ്റ്റർ ചിത്രം നമുക്ക് സമ്മാനിച്ച ലൊക്കേഷൻ കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റർ. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്ന ഈ ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്. ലെറ്റ് മി സിങ് എ കുട്ടി സ്റ്റോറി എന്ന വരികളോടെ തുടങ്ങുന്ന മാസ്റ്ററിലെ വിജയ് ആലപിച്ച ഗാനം പുറത്തെത്തിയിരുന്നു. ഗാനം വലിയ തരംഗം തന്നെയാണ് ആരാധകർക്ക് ഇടയിൽ സൃഷ്ടിച്ചത്.
    ഇതിനുശേഷം മാസ്റ്ററിലെ വാത്തി കമിംഗ് ഗാനം ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ബിഗിൽ ചിത്രത്തിന് ശേഷം എത്തുന്ന വിജയ്‌ ചിത്രമായ മാസ്റ്ററും വൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad