കൊവിഡിന് HIV മരുന്ന്: സംസ്ഥാനത്ത് പരിശോധനാ ഫലം നെഗറ്റീവ്
എറണാകുളത്ത് കൊവിഡ് ചികിത്സക്ക് എച്ച്ഐവി മരുന്ന് നല്‍കിയ ബ്രീട്ടീഷ് പൗരന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രോഗിയുടെ സമ്മതത്തോടെയായിരുന്നു എച്ച്ഐവി മരുന്ന് പരീക്ഷിച്ചിരുന്നത്.
ليست هناك تعليقات
إرسال تعليق