നിലക്കാത്ത പൊട്ടിച്ചിരികളൊരുക്കി സുനാമി !!! മേക്കിങ് വീഡിയോ പുറത്ത്
മലയാള സിനിമയില്‍ ആദ്യമായി ഒരച്ഛനും മകനും ഒരുമിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. നടനും സംവിധായകനുമായ ലാല്‍ കഥയും തിരക്കഥയും എഴുതി ലാല്‍, ജീന്‍ പോള്‍ ലാല്‍ എന്നിവര്‍ സംവിധാനം ചെയ്യുന്നു ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. അച്ഛന്റെയും മകന്റെയും കൂടിചേരല്‍ ചരിത്രമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസാണ് നായകന്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രിധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 25 ന് തൃശൂര്‍, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിച്ചിരുന്നു. മലയാളത്തിന്റെ പ്രിയനടന്‍ പൃഥിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ചിത്രംകൂടിയാണിത്. ചിത്രത്തിന്റെ ടാഗ് ലൈന്‍ ഒരു നിഷ്‌കളങ്ക സത്യകഥ എന്നാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ചിത്രത്തിന്റെ
ഛായാഗ്രഹണം-അലക്‌സ് ജെ പുളിക്കല്‍ നിര്‍വഹിക്കും എഡിറ്റിംഗ്-രതീഷ് രാജും സംഗീതം-യാക്‌സന്‍ ഗാരി പെരേരയുമാണ്.
ليست هناك تعليقات
إرسال تعليق