Header Ads

  • Breaking News

    കണ്ണൂർ കടലായി സ്വദേശിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ


    കണ്ണൂർ : 
    കണ്ണൂർ കടലായി സ്വദേശിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം താനൂർ പണ്ടാരകടപ്പുറം ചെന്നല്ലൂർ മജീദ് (41) ആണ് പിടിയിലായത്. 

    2018 ഡിസംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി പതിനൊന്ന് മണിയോടെ യുവതിയുടെ കുറുവ വായനശാലക്ക് സമീപത്തുള്ള വീട്ടിൽ ബന്ധുകൂടിയായ ഇയാൾ ബലാത്സംഗം ചെയ്തതായാണ് വിവരം. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കടലിൽ മത്സ്യബന്ധന ജോലിക്ക് പോകുകയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. നാട്ടിൽ പ്രതിക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. 

    താനൂരിൽ നിന്നും സിറ്റി സി.ഐ പി.ആർ സതീശൻ, എ.എസ്.ഐ അജയൻ എം, പി.കെ ഷാജി, എസ്.സി.പി.ഒ.മാരായ സരോഷ്‌, സാജിദ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു കണ്ണൂരിൽ എത്തിക്കകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad