ആ ബിക്കിനി വേഷം എന്തുകൊണ്ട് ധരിച്ചു ? തുറന്ന് പറഞ്ഞ് നടി ദീപ്തി സതി

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ, എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ താരമാണ് ദീപ്തി സതി. കന്നട, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിൽ ബിക്കിനിയിൽ ഉള്ള ഒരു ചിത്രവും തരംഗം സൃഷ്ടിച്ചിരുന്നു. ഒരു മറാത്തി ചിത്രത്തിന് വേണ്ടിയായിരുന്നു താരം ആ വേഷത്തിൽ എത്തിയത്. ഈ ചിത്രം ഏറെ വിമർശനത്തിന് വഴിതെളിച്ചിരുന്നു. ഇപ്പോൾ അതിൽ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ്തി.
ലക്കി എന്ന ചിത്രത്തിലാണ് ആദ്യമായി ബിക്കിനി അണിഞ്ഞതെന്നും അത് പൂളിൽ കുളിക്കുന്ന ഒരു രംഗത്തിന് വേണ്ടി ആയിരുന്നു എന്നും ആ രംഗം ആളുകൾ എങ്ങനെ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്നും ദീപ്തി പറയുന്നു. ചില ആളുകൾ നല്ല അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നാണ് താരം പറയുന്നത്. പക്ഷേ താരം അത് മൈൻഡ് ചെയ്തില്ല. താൻ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അന്ന് ഇതിലും ഗ്ലാമറസായ വേഷങ്ങളാണ് ധരിച്ചതെന്നും ദീപ്തി പറയുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത് ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വി രാജിന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ്.

ليست هناك تعليقات
إرسال تعليق