ഇതെന്താ?മാസ്‌ക് കൊണ്ടുള്ള ഡ്രെസ്സോ? വൈറലായി അനാർക്കലിയുടെ പുതിയ പോസ്റ്റ്

ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. സ്വന്തമായി ഒരു വ്യക്തിത്വമുള്ള താരം ആയതിനാൽ എപ്പോഴും ട്രോളന്മാർ ഇരയാക്കാറുണ്ട് അനാർക്കലിയെ.
ഇപ്പോൾ അനാർക്കലിയുടെ ഒരു പുതിയ ചിത്രമാണ് ട്രോളുകൾ കൊണ്ട് മൂടുന്നത്. വെള്ള നിറത്തിലുള്ള ഒരു ടോപ്പും പാന്റും ധരിച്ചു നിൽക്കുന്ന അനാർക്കലിയെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ടോപ്പ് അല്പം വെറൈറ്റി ആയതിനാൽ നിരവധി രസകരമായ കമന്റുകൾ ആണ് ആ ചിത്രത്തിന് താഴെ എത്തുന്നത്. മാസ്ക് എടുത്ത ഡ്രസ്സ് ആക്കി വച്ചതാണോ എന്നാണ് ഒരു ആരാധകന്റെ സംശയം. ഈ കമന്റിന് നിരവധി ലൈക്കുകളും മറുപടികളും എത്തുന്നുണ്ട്. നിമിഷ നേരം കൊണ്ട് നിരവധി കമന്റുകളാണ് ഫോട്ടോയെ തേടി എത്തുന്നത്.

ليست هناك تعليقات
إرسال تعليق