രണ്ടു ചാനലുകളുടെയും സംപ്രേക്ഷണ വിലക്ക് പിൻവലിച്ചു
രണ്ടു മലയാളം ചാനലുകളെ വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാട്ടി ഇന്നലെ രാത്രി 7.30 മുതൽ ഞായർ രാത്രി 7.30 വരെ 48 മണിക്കൂർ നേരത്തേക്ക് ആണ് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾ കേരളവിഷൻ ഉൾപെടെയുള്ള വലിയ കേബിൾ നെറ്റ്‌വർക്കുകളിൽ ഇപ്പൊൾ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഇന്നലെ രാത്രി തന്നെ സമീപിച്ചതായാണ് റിപ്പോർട്ട്. അതേ സമയം മീഡിയ വൺ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ യും നേരിട്ട് സമീപിച്ചു. നിരോധനം നിലവിൽ വന്നു 6 മണിക്കൂറിനകം ചാനലുകൾ കേരളവിഷൻ ഉൾപെടെയുള്ള നെറ്റ്‌വർക്കുകളിൽ തിരികെ വന്നു.

ليست هناك تعليقات
إرسال تعليق