പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ
കണ്ണൂർ:
കണ്ണൂർ ആറളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനിയാണ് പിടിയിലായത്. ഇയാൾ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.
ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ കൊണ്ടുപോയാണ് ഇയാൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചത്. യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടികളെ കൂട്ടിക്കൊണ്ട് പോയത്. രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ليست هناك تعليقات
إرسال تعليق