Header Ads

  • Breaking News

    അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് വിളിച്ചു, പെട്ടെന്ന് ടെന്‍ഷനിലായി !!! സുന്ദരനിമിഷം പങ്കുവച്ച് സുപ്രിയ മേനോന്‍


    മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും,. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ബാക്കി ചിത്രീകരണത്തിന് വേണ്ടി പൃഥ്വി ഇപ്പോള്‍ ഇന്ത്യ വിട്ടിരിക്കുകയാണ്.ചിത്രത്തിനായുള്ള താരത്തിന്റെ മേക്ക്ഓവര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമായ സുപ്രീയയും പൃഥ്വിയും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

    വിദേശത്തു പോയപ്പോള്‍ തനിക്ക് ഭര്‍ത്താവിനെ മിസ് ചെയ്യുന്നു എന്ന രീതിയിലാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. 2011ലെ പഴയകാല ചിത്രമാണിത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം തങ്ങള്‍ ദുബായില്‍ നടന്ന ഒരു ഷോയില്‍ പങ്കെടുക്കുകയും പൃഥ്വി തന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നുവെന്നും പിന്നീട് തന്റെ കൈപിടിച്ചു സമാധാനിപ്പിക്കുകയും ചെയ്തുവെന്ന് താരം ഇന്‍സ്റ്റയില്‍ കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 2011 ഏപ്രില്‍ 25നാണ് ഇരവരും വിവാഹിതരായത്. നിര്‍മാണ മേഖലയില്‍ വളരെയധികം സജീവമാണ് സുപ്രിയ ഇപ്പോള്‍. രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം താരം നിര്‍മ്മിച്ചത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad