Header Ads

  • Breaking News

    കണ്ണപുരം പാലത്തിനു സമീപം ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്

    കണ്ണപുരം: 
    പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ കണ്ണപുരം പാലത്തിനു സമീപം ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ നാമക്കല്‍ സ്വദേശി കൃഷ്ണമൂര്‍ത്തി (35) ചരക്കു ലോറി ഡ്രൈവര്‍ മൈസൂര്‍ സ്വദേശി മഞ്ജു (36) എന്നിവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും മംഗലാപുരം ഭാഗത്തു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 5.30-നായിരുന്നു സംഭവം. നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂരില്‍ നിന്നുള്ള അഗ്‌നിശമന സേനയും കണ്ണപുരം പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി



    ليست هناك تعليقات

    Post Top Ad

    Post Bottom Ad