കൊച്ചിയിൽ മരിച്ചയാളുടെ ഭാര്യയ്ക്കും ഡ്രൈവറിനും കോവിഡ്;അതീവ ജാഗ്രത
കൊച്ചി:
സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം നടന്ന കൊച്ചിയിൽ അതീവ ജാഗ്രത. മരിച്ച രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ഭാര്യയും ഡ്രൈവറും വൈറസ് ബാധിച്ച് ചികിത്സയിലാണ്. ദുബൈയിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69 കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഭാര്യയും കാർ ഡ്രൈവറുമാണ്. ഇരുവരും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മട്ടാഞ്ചേരി സ്വദേശി താമസിച്ച ഫ്ലാറ്റിലുള്ളവരും വിമാനത്തിൽ ഉണ്ടായിരുന്ന 49 പേരും നിരീക്ഷണത്തിലാണ്.
കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് 69 കാരൻ മരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ദുബായിൽ നിന്ന് 16 നാണ് ഇദ്ദേഹം കൊച്ചിയിൽ എത്തിയത്. പ്രാഥമിക ഘട്ട പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കാണിക്കാതിരുന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടർന്ന് രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 22 നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇദ്ദേഹം കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് വേണ്ടി വന്നില്ല.
ليست هناك تعليقات
إرسال تعليق