കണ്ണൂരിൽ പോലീസിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ
തുടർച്ചയായി കണ്ണപുരം, താവം ഭാഗങ്ങളിൽ ഓയിൽ മിൽ കേന്ദ്രീകരിച്ചും കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മോഷണം നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവ് നെടുമല സന്തോഷ് എന്ന തുരപ്പൻ സന്തോഷിനെ കണ്ണപുരം പോലീസ് പിടികൂടി. താവം പ്രഭാത് ഓയിൽ മിൽ, യോഗശാലയിലെ രാജീവ് ഓയിൽ മിൽ എന്നിവിടങ്ങളിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപയുടെ കൊപ്ര മോഷണം നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്തോഷിനെ പിടി കൂടിയത് ശത്രീയ തെളിവുകളുടെ അടിസ്ഥനത്തിലും വീടുകളിലും കടകളിലും സ്ഥാപിച്ചു 30 ഓളം CCTV ക്യാമറകൾ പരിശോധിച്ചുമാണ് പോലീസ് പ്രതിയുടെ ഒളി സങ്കേതം കണ്ടെത്തി വലയിലാക്കിയത്. കണ്ണൂർ ടൗണിൽ പോലീസിനെ ആക്രമിച്ചതിന് ജയിലിൽ കഴിയുന്ന ക്വട്ടേഷൻ അംഗമായ ഷമീം എന്ന ചാണ്ടി ഷമിം എന്നയാൾ ജയിൽ വെച്ച് പരിചയപ്പെട്ട് സന്തോഷിന് വീടിന് സമീപത്തെ ബ്രെഡൽ ഡിസൈനിംഗ് സ്ഥാപനത്തിൽ താമസിപ്പിക്കുകയായിരുന്നു പ്രസ്തുത സ്ഥാപനത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കമ്പിൽ മയ്യിൽ ഭാഗങ്ങളിൽ വിൽപന നടത്തിയ കൊപ്രകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും കൂട്ട് പ്രതികൾക്കായി അന്വേഷണ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. SI മാരായ ബിജു പ്രകാശ്, മധുസൂദനൻ , ASI മാരായ മനേഷ് നെടുംപറമ്പിൽ, നിഗേഷ്, ചന്ദ്രശേഖരൻ പ്രമോദ്, Scpo അരുൺ, സുരേഷ്, മഹേഷ്, അനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق