Header Ads

  • Breaking News

    ബിഗ്‌ബോസ് താരത്തെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ കേസ്


    കൊച്ചി: 
    ബിഗ്‌ബോസില്‍ നിന്ന് പുറത്തായ താരത്തെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിഗ്‌ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാനാണ് 100 ലേറെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്. 

    കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ്, കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad