കേരളത്തില്‍ രണ്ടാമത്തെ കൊവിഡ് മരണം
കേരളത്തില്‍ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇദ്ദേഹത്തിന് രോഗം പിടിപെട്ടത് എവിടെ നിന്ന് എന്നതില്‍ ഇതുവരെ വ്യക്തതയില്ല.
ليست هناك تعليقات
إرسال تعليق