ആയുർവേദ മരുന്നിനുള്ള മൊട്ടുകൾ പറിക്കാൻ മരത്തിൽ കയറിയ യുവാവ് വീണ് മരിച്ചു
കണ്ണൂർ:
ആയുർവേദ മരുന്നിനുള്ള മൊട്ടുകൾ പറിക്കാൻ മരത്തിൽ കയറിയ യുവാവ് വീണ് മരിച്ചു. ബംഗളൂരു യശ്വന്തപുരത്തിന് അടുത്തുള്ള ഹേമന്ത് (37) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ റെയിൽവേ സ്‌റ്റേഷനിനകത്തുള്ള പാർക്കിംഗ് ഭാഗത്തുള്ള മരത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹേമന്ത് ഉച്ചക്ക് ഒരു മണിയോടെ മരിക്കുകയായിരുന്നു.
ഇയാൾ സ്ഥിരമായി ആയുർവേദ മരുന്നുകൾക്കുള്ള മൊട്ടുകൾ പറിക്കാൻ പോകുന്ന തൊഴിൽ ചെയ്തു വരികയാണെന്നു പൊലീസ് പറഞ്ഞു. ടൗൺ പൊലീസ് ഇന്ന് ഇൻക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിക്കും. കടത്തിണ്ണയിൽ ആണ് ഇയാൾ ഉറങ്ങുന്നതെന്നുമാണ് സൂചന.

ليست هناك تعليقات
إرسال تعليق