Header Ads

  • Breaking News

    അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല, അതിനായി ആരും സമീപിച്ചിട്ടില്ല എന്നതാണ് സത്യം!!! നസ്രിയ


    വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ് നസ്‌റിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ശേഷം വീണ്ടും ഒരു ഇടവേള എടുത്ത താരം ട്രാന്‍സിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വരത്തന്‍ എന്ന ചിത്രത്തില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിരുന്നു. അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് പ്രേക്ഷക ശ്രദ്ധ നേടി ഇപ്പോള്‍ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്.

    ഗൗതം മേനോന്‍, ഫഹദ് ഫാസില്‍, ദിലീപ് പോത്തന്‍, സൗബിന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളായിരുന്നു ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നത്. ചിത്രത്തില്‍ നസ്രിയ മോഡേണായ ലുക്കിലായിരുന്നു എത്തിയത്. ചിത്രത്തില്‍ എസ്തര്‍ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്. പുകവലിയും മദ്യപാനവും ഒക്കെയുള്ള വളരെ സ്‌റ്റൈലിഷ് ലുക്കിലുള്ള കഥാപാത്രമായിരുന്നു നസ്രിയ അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ചില ആള്‍ക്കാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. തനിക്ക് ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യം ഉണ്ടായിരുന്നു എന്നും ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ തന്നെ ഒരു സംവിധായകരും ഇത് വരെ സമീപിച്ചിട്ടില്ല എന്നാണ് താരം തുറന്നു പറഞ്ഞത്. താന്‍ ഇത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നും താരം കൂട്ടിചേര്‍ത്തു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad