ജോർഡാനിൽ നിന്ന് പൃഥ്വിരാജ്;ഐസൊലേഷൻ കാലത്ത് വീഡിയോകോളുമായി ക്ലാസ്സ്മേറ്റ്‌സ് വീണ്ടും

കൊറോണ വൈറസിനെതിരെ ജാഗ്രത പുലർത്തി കൊണ്ട് സിനിമകളുടെ ചിത്രീകരണങ്ങളും മറ്റു പരിപാടികൾ എല്ലാ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താരങ്ങളടക്കം എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്. രാജ്യത്താകെ ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ വീഡിയോ കോളിലൂടെ സൗഹൃദം പുതുക്കുകയാണ് പഴയ ക്ലാസ്മേറ്റ്സ് ടീം. ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് സുകുമാരൻ ജോർദാനിൽ ആണ്.
ജോർദാനിൽ നിന്ന് സുകുവും കൊച്ചിയിൽ നിന്നും സതീശൻ കഞ്ഞിക്കുഴിയും പയസ്സും, ചെന്നൈയിൽ നിന്നും മുരളിയുമാണ് വീഡിയോ കോളിൽ ഉണ്ടായിരുന്നത്. നടൻ ഇന്ദ്രജിത്ത് ആണ് ഈ ക്ലാസ്മേറ്റ്സ് വീഡിയോ കോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. ‘സെല്‍ഫ് ഐസലോഷേൻ ദിവസങ്ങൾ. ക്ലാസ്മേറ്റ്സ് വിഡിയോ കോൺഫറൻസ് കോളിൽ’-എന്ന കുറിച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് ഈ പോസ്റ്റ് പങ്കെടുക്കുന്നത്. നിരവധി രസകരമായ കമന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ليست هناك تعليقات
إرسال تعليق