Header Ads

  • Breaking News

    പ്രണയം നടിച്ച് പതിനെട്ടുകാരിയെ പീഡിപ്പിച്ചതായി പരാതി


    കണ്ണൂർ: 
    പ്രണയം നടിച്ചു പതിനെട്ടുകാരിയെ ബീച്ചുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.  കണ്ണൂർ അഴീക്കോട് സ്വദേശിനിയായ പതിനെട്ടുകാരിയെ ചാലാട് സ്വദേശി ഇസാഖ് ഇസ്മായിൽ ലൈംഗികമായി പീഡിപ്പിച്ചതായാണ് രക്ഷിതാക്കൾ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇയാൾ 18കാരിയെ പല ദിവസങ്ങളിലുമായി ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ചു ബീച്ചുകളിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. പിന്നീട് ഇയാൾ വിദേശത്ത് കടന്നതായാണ് സൂചന. 2018 നവംബർ പള്ളികുളത്ത് വെച്ചാണ് ഇയാൾ 18കാരിയുമായി പരിചയപ്പെടുന്നത്. പിന്നീട് പല ദിവസങ്ങളിലായി ഫോണിൽ ബന്ധപ്പെട്ട് ബീച്ചുകളിൽ കൊണ്ടുപോയി ലൈംഗിക ഉദ്യേശത്തോടെ പെരുമാറുകയും ആയതിന് പ്രേരിപ്പിക്കുകയുമായാണ് പരാതിയിൽ പറയുന്നത്. 2019 ജൂലായിൽ പള്ളികുളത്ത് നിന്നും രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ബൈക്കിൽ കയറ്റി പ്രതിയും സുഹൃത്ത് റിഷാലിന്റെ ആയിക്കരയിലെ ഭാര്യ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നും പരാതിയിൽ പറയുന്നു. സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad