Header Ads

  • Breaking News

    മൂന്ന് ദിവസങ്ങളിൽ നിന്ന് ഏഴ് കോടിക്ക് മുകളിൽ കളക്ഷൻ !!! വമ്പൻ ഹിറ്റിലേക്ക് ഫോറൻസിക്


    2020 ലെ ടോവിനോയുടെ ആദ്യചിത്രം ഫോറന്‍സിക് മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ടോവിനോ തോമസ് ചിത്രത്തില്‍ ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ കഥാപാത്രമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തു നടന്ന ഒരു സംഭവത്തെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഫോറന്‍സിക് ടീം അന്വേഷണം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിലുടനീളം പറയുന്നത്. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍സ്റ്റോറിയിലൂടെയാണ് കഥ പോകുന്നത്.

    ചിത്രത്തിന്റെ ഈ മികച്ച അഭിപ്രായങ്ങൾ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ചിത്രം മൂന്ന് ദിവസങ്ങളിൽ നിന്നായി 7.43 കോടി രൂപയാണ് സ്വന്തമാക്കിയത്. അടുത്ത കാലത്ത് ടോവിനോയുടെ ഏറ്റവും മികച്ച വീക്കെൻഡ് ഓപ്പണിങ്ങും ഈ ചിത്രത്തിന്റെ തന്നെ.

    സെവന്‍ത് ഡേ’യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തിയത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍,ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്താണ് ചിത്രം നിര്‍മിക്കുന്നത്.ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad