കൊവിഡ്: സൗജന്യമായി പെട്രോളും ഡീസലും!
കൊവിഡ് 19 അടിയന്തിര സേവനങ്ങൾ നൽകുന്ന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നല്‍കി റിലയന്‍സ്. രാജ്യത്ത് ഉടനീളമുള്ള 1400ൽ അധികം പമ്പുകളിലൂടെ ഇന്ധനം സൗജന്യമായി ലഭ്യമാക്കും. ജില്ലാ ഭരണകൂടമോ ജില്ലാ ആരോഗ്യ വകുപ്പോ ജില്ലാ പൊലീസ് മേധാവിയോ നൽകുന്ന അനുമതി പത്രം ഹാജരാക്കിയാൽ ഇന്ധനം കിട്ടും. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് സേവനം. മാർച്ച് 31 മുതല്‍ ഏപ്രിൽ 14 വരെയാണ് സൗജന്യ സേവനം ലഭ്യമാവുകയെന്നും റിലയൻസ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق