തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ശുചീകരണം നടത്തി
കൊറോണ വ്യാപനത്തിന്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്തിൽ തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ശുചീകരണം നടത്തി. ബസ് സ്റ്റാൻഡുകൾ, ബാങ്കുകൾ, പൊതുവിതരണ കേന്ദ്രങ്ങൾ, എ.ടി.എമ്മുകൾ, ചികിത്സാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, വാർഡംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق