സംസ്ഥാനത്ത് പക്ഷിപ്പനി, അതിജാഗ്രതാ നിർദ്ദേശം
കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും മന്ത്രി അറിയിച്ചു. എങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. ഒപ്പം പരിശോധനയും വ്യാപിപ്പിക്കും.
ليست هناك تعليقات
إرسال تعليق