പോസിറ്റീവ് കേസുകൾ
കേരളത്തിൽ ഇന്ന്7 പേർക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആയി.
ഇന്ന് ഏഴ് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്‍ക്കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും കൊല്ലം തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ രണ്ടുപേരുടെ വീതം പരിശോധന ഫലം നെഗറ്റീവ് ആയി. ഇന്ന് 163129 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ വീടുകളില്‍ 162471 പേര്. ആശുപത്രിയില്‍ 658 പേര്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണം രോഗമില്ല എന്ന് ഉറപ്പിച്ചു.
കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ തുടങ്ങി. കാസര്ക്ക്ട് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ 163 നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 108 മലപ്പുറം 102 എന്നിങ്ങനെയാണ് നിരീക്ഷണത്തില്‍. കൂടുതല്‍ രോഗ വ്യാപന ഭീഷണി ഉയര്‍ന്ന കാസര്‍ക്കോടിന് വേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. പഞ്ചായത്ത് തല ഡാറ്റ എടുത്ത പെട്ടെന്ന് പരിശോധനയ്ക്ക് അയക്കും. ചുമയും പനിയും ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും. കാസര്‍ക്കോട് മെഡിക്കല്‍ കൊളെജില്‍ കൊവിഡ് സെന്റര്‍ തുടങ്ങുന്നു. കാസര്‍ക്കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പരിശോധനയ്ക്ക് അനുമതി ലഭിച്ചു.
ليست هناك تعليقات
إرسال تعليق