തളിപ്പറമ്പിലെ 3 ക്ഷേത്രങ്ങളില്‍ പ്രവേശനം നിര്‍ത്തി
തളിപ്പറമ്പ്:
കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി തളിപ്പറമ്പ് ടിടികെ ദേവസ്വത്തിനുകീഴിലെ മൂന്ന് പ്രധാന ക്ഷേത്രങ്ങളിൽ പ്രവേശനം നിർത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലാണ് തീർഥാടകർക്ക് പ്രവേശനം ഞായറാഴ്ചമുതൽ നിർത്തിവയ്‌ക്കുന്നത്. ക്ഷേത്രങ്ങളിലെ പൂജകളും ചടങ്ങുകളും പതിവുപോലെ നടക്കും. ക്ഷേത്രങ്ങളിൽ വഴിപാട് സമർപ്പണവും ഉണ്ടാകില്ല.
ليست هناك تعليقات
إرسال تعليق