Header Ads

  • Breaking News

    കൊറോണ വൈറസ്:തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടും !!! മരയ്ക്കാർ ഉൾപ്പെടെയുള്ള റിലീസ് ആശങ്കയിൽ


    കേരളം ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളും ഇപ്പോൾ കൊറോണ വൈറസിന്റെ ഭീഷണിയിലാണ്.
    കേരളത്തിൽ ഇതിനോടകം 12 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരള ജനത മുഴുവൻ ആശങ്കയിൽ ആയിരിക്കുന്ന ഈ അവസ്ഥയിൽ കൂടുതൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സിനിമ തീയറ്ററുകൾ എന്നിവ അടച്ചിടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. മാർച്ച് 31 വരെ ഇവയൊക്കെ തുറക്കാതിരിക്കാനാണ് നിർദേശം. ഇതോടെ ഈ മാസം റിലീസ് ചെയ്യേണ്ട നിരവധി ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റ് ആണ് മാറ്റി വയ്ക്കുന്നത്.
    മാർച്ച് 12 ന് റിലീസ് ചെയ്യേണ്ടിയിരുന്ന ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റി വെച്ചതായി താരം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്നത് മാർച്ച് 26ന് ആണ്. മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടണമെന്ന ജാഗ്രത നിർദ്ദേശത്തിന്റെ ഫലമായി ഈ ചിത്രത്തിന്റേയും റിലീസിംഗ് ഡേറ്റ് മാറ്റി വച്ചേകും. ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന വാങ്ക് ആണ് ഈ മാസം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. സക്കറിയ ഒരുക്കുന്ന ഒരു ഹലാൽ ലൗ സ്റ്റോറിയും ഈ മാസം റിലീസിന് എത്തേണ്ട ചിത്രമായിരുന്നു.


    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad