കോവിഡ് -19: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് അടുത്തവര്‍ഷത്തേക്ക് നീട്ടി
ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് അടുത്തവര്‍ഷത്തേക്ക് നീട്ടി. കോവിഡ് -19 വൈറസ് ബാധ നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് നീട്ടാനുള്ള നടപടി. ചൊവാഴ്ച്ച ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് അടുത്തവര്‍ഷം നടത്താന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്.
2020 ജൂണ്‍ 12 മുതല്‍ ജൂലായ് 12 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. കൊളംബിയയും അര്‍ജന്റീനയുമാണ് 12 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതും.

ليست هناك تعليقات
إرسال تعليق