Header Ads

  • Breaking News

    കോവിഡ് 19: തൊഴിലിടങ്ങളിലെ പഞ്ചിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം


    ജില്ലയിലെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഹാജര്‍ പഞ്ചിംഗ് തുടരുന്നുണ്ടെങ്കില്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന തൊഴില്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. ആരോഗ്യ- പൊലീസ് വകുപ്പുകളുമായി സഹകരിച്ച് നടത്തിയ ബോധവത്കരണ പരിപാടിയില്‍ സാമൂഹ്യദൂരപാലനം, ഹാജര്‍ പഞ്ചിംഗ് നിര്‍ത്തിവെക്കല്‍, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയും ഹാന്റ് സാനിറ്റെസറുകളും മാസ്‌കുകളും വിതരണം ചെയ്യുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഹിന്ദിയിലും ബോധവത്കരണം നടത്തി.
    ജില്ലാ ലേബര്‍ ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോയുടെ നേതൃത്വത്തില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ വി ദിനേശ്, എം കെ രാജന്‍, ടി സി വി രജിത്, കെ രാജലക്ഷ്മി, പി ഷാജില്‍ കുമാര്‍, സജിത് ചിറയില്‍, വി എം കൃഷ്ണന്‍, കെ മനോജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ സുബ്രഹ്മണ്യന്‍, ആരോഗ്യ പ്രവര്‍ത്തക എസ് ആര്‍ ഷേര്‍ലി, പൊലീസ്് സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലെവന്‍, മഹ്‌റൂഫ് തുടങ്ങിയവര്‍ പങ്കെടുത്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad