Header Ads

  • Breaking News

    സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ചു:ഇതിൽ 9 പേരും കണ്ണൂരിൽ

    ഇന്ന് 19 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒന്‍പതും, കാസര്‍കോട്ടും മലപ്പുറത്തും മൂന്ന് വീതവും,തൃശൂരില്‍ രണ്ട് പേരിലും, ഇടുക്കിയിലും വയനാട്ടിലും ഒന്ന് വീതവും ആള്‍ക്കാരിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 126 ആയി ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
    അതേസമയം, പത്തനംതിട്ടയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് 136 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പ്രതിനിരോധ പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് വേതനം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    കൊറോണ രോഗത്തിന്റെ ഭീഷണി എത്ര കടുത്തതായിരുന്നാല്‍ കൂടി അതിനെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമായി. 47 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കും. ആധാര്‍ നമ്ബര്‍ പരിശോധിവച്ചായിരിക്കും ഇവര്‍ക്ക് റേഷന്‍ നല്‍കുക. മുഖ്യമന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad