Header Ads

  • Breaking News

    സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19; 12,470 പേര്‍ നിരീക്ഷണത്തില്‍

    തിരുവനന്തപുരം
    സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. 12,470 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

    കോവിഡ് 19 മുന്‍കരുതല്‍ സാമൂഹ്യജീവിതത്തെ ബാധിക്കരുത്. പൊതു സ്വകാര്യ ഗതാഗത സംവിധാനങ്ങളെല്ലാം വന്‍ നഷ്ടത്തിലാണ്. സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ കാലതാമസം നല്‍കും. വായ്പ തിരിച്ചടവുകള്‍ക്ക് സാവകാശം നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad