Header Ads

  • Breaking News

    വെറുതെ  കളഞ്ഞത് 13 കോടി, 2മണിക്കൂര്‍ ഷൂട്ടിന് 15 ലക്ഷം, തിരിച്ചുവരണമെങ്കില്‍ 5 കോടി വേണം !!!മിഷ്‌കിനു മറുപടി നല്‍കി വിശാല്‍


    തുപ്പറിവാളന്‍ 2 രണ്ടാം ഭാഗത്തില്‍ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ വിവാദം പുകയുന്നു. ഇപ്പോഴിതാ വിവാദത്തിന് പ്രതികരണവുമായി വിശാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തുപ്പറിവാളന്‍ 2 രണ്ടാം ഭാഗം ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് വിശാല്‍. ചിത്രീകരണം തുടങ്ങി ഒരു ഷെഡ്യൂള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി മിഷ്‌കിന്‍ സിനിമയില്‍ നിന്ന് പുറത്ത് പോകുന്നത്.

    ഇപ്പോഴിതാ ഇതേ ക്കുറിച്ചുള്ള പ്രത്യേക അഭിമുഖത്തില്‍ വിശാല്‍ തന്റെ അഭിപ്രായം രേപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറഞ്ഞത്. തന്റെ തുറന്നു പറച്ചില്‍ മിഷ്‌കിന്റെ പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് മുമ്പില്‍ കളങ്കപ്പെടുത്താന്‍ വേണ്ടിയല്ലെന്നും വിശാല്‍ തുറന്നു പറഞ്ഞത്. ആ വിഷയം സിനിമ മേഖലയും ചര്‍ച്ചയാക്കിയിട്ടുണ്ട്.

    ചിത്രീകരണം ആരംഭിച്ച് ചിത്രം ബജറ്റ് 40 കോടിക്ക് മുകളില്‍ എത്തിയപ്പോഴാണ് വിശാലും മിഷ്‌കിനും പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പക്ഷെ മിഷ്‌കിന്‍ ചിത്രം ഉപേക്ഷിച്ചതോടെ ചിത്രത്തിന്റെ സംവിധാനവും വിശാല്‍ ഏറ്റെടുത്തു. ചിത്രത്തിന് വേണ്ടി മിഷ്‌കിന്‍ വെറുതെ ചിലവഴിച്ച് കളഞ്ഞത് 13 കോടി രൂപയായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സംവിധായകന്‍ ഒരു സിനിമയുടെ പാതിവഴി ഉപേക്ഷിച്ചു പോകുന്നത എന്ന് മനസിലാകുന്നില്ലെന്നും വിശാല്‍ വ്യക്തമാക്കി.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad