ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ്
മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. നേരത്തെ രോഗ ബാധ സ്ഥിരീകരിച്ചവരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 147 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയില്‍ അഞ്ചു പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
ليست هناك تعليقات
إرسال تعليق