Header Ads

  • Breaking News

    അബ്രാം ഖുറേഷിക്കൊപ്പം റോക്കി ഭായ്; വൈറലായി മോഹൻലാലും യാഷും ചേർന്നുള്ള ചിത്രങ്ങൾ [PHOTOS]


    മോഹൻലാലിനൊപ്പം കെ ജി എഫ് താരം യാഷ് ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അബ്രാം ഖുറേഷിക്കൊപ്പം റോക്കി ഭായ് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാംഗ്ലൂരിൽ നടന്ന ഒരു പരിപാടിയിലാണ് ഇരുവരും ഒന്നിച്ചത്. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെങ്ങും.

    കെ ജി എഫ് എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ കന്നഡ ഫിലിം ഇൻഡസ്ട്രിയെ വാനോളം ഉയർത്തിയിരിക്കുകയാണ് റോക്കി ഭായ് എന്ന യാഷ്. 200 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ലൂസിഫർ രണ്ടാം ഭാഗമായി എമ്പുരാനിൽ യാഷ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

    അതേ സമയം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനായിട്ടുള്ള ഒരുക്കത്തിലാണ് മോഹൻലാൽ. പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിന്റെ ചിലവ് നൂറ് കോടിയിലേറെയാണ്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് മോഹൻലാലിപ്പോൾ.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad