കെഎഎസ് പരീക്ഷ: ചോദ്യം ചോർന്നതായി ആരോപണം, മൂന്ന് പേർക്ക് നോട്ടീസ്
ശനിയാഴ്ച നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന് കിട്ടിയെന്ന് വാട്‍സാപ്പിൽ പ്രചരിപ്പിച്ച സെക്രട്ടേറിയറ്റിലെ സെക്ഷൻ ഓഫീസർക്ക് നോട്ടീസ്. കെഎസ് പരീക്ഷാർഥി കൂടിയാണ് ഇയാൾ. പിഎസ്‍സി കോച്ചിങ് സെന്ററുകൾ നടത്തുന്ന രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. പിഎസ്‍സി ചോദ്യക്കടലാസ് സെക്ഷനിലെ ജോലിക്കാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ليست هناك تعليقات
إرسال تعليق