കൊറോണ സംശയത്തില്‍ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു
കൊച്ചി:
കൊറോണ വൈറസ് (കോവിഡ്-19) ബാധ സംശയിച്ചതിനെ തുടർന്ന് കളമശേരി ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശിയാണ് മരിച്ചത്.
ഇയാളെ പനി മൂലമാണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. മരണകാരണം വൈറൽ ന്യുമോണിയ പിടിപെട്ടതാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ മാത്രമേ ലഭിക്കുവെന്നും ഡോക്ടർമാർ അറിയിച്ചു.

ليست هناك تعليقات
إرسال تعليق