നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ്: എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ഒന്നാം പ്രതി എസ്.ഐ കെ എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊച്ചി സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. സാബുവിനെ ഇന്ന് കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ജൂണ്‍ 21നാണ് വാഗമണ് സ്വദേശിയായ രാജ്കുമാര്‍ പീരുമേട് ജയിലില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ അടക്കം നാല് പൊലീസുകാര്‍ അറസ്റ്റിലാവുകയും ചെയ്തു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

ليست هناك تعليقات
إرسال تعليق