‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ഫേസ്ബുക്കിൽ രോഷം പ്രകടിപ്പിച്ച് അശ്വതി ശ്രീകാന്ത്

കേരളത്തെ ഞെട്ടിച്ച്,കണ്ണൂരിൽ ഒന്നരവയസുകാരനെ പാറയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ‌്യയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കാമുകനോടൊപ്പം ജീവിക്കാനാണ് ശരണ്യ കുട്ടിയെ കൊന്നത്. ശരണ്യയുടെ ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികള്‍. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തന്റെ അമർഷം രേഖപ്പെടുത്തുകയാണ് നടിയും അവതരാകയുമായ അശ്വതി ശ്രീകാന്ത്.
‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…’ അശ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ്: ഒന്നരവയസ്സുകാരന്‍ വിയാന്റെ കൊലപാതകത്തില്‍ അച്ഛന്‍ പ്രണവിനെ സംശയിക്കാന്‍ ഇത്രയും സാഹചര്യത്തെളിവുകള്‍ ധാരാളമായിരുന്നു പൊലീസിന്. എന്നാല്‍, ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേര്‍ന്നു കൃത്യമായി അവസാനം പ്രതിയിലേക്ക് എത്തുകയായിരുന്നു.

ليست هناك تعليقات
إرسال تعليق