Header Ads

  • Breaking News

    ആവേശമായി കണ്ണൂർ ബീച്ച്‌ റൺ

    കണ്ണൂർ: 
    കണ്ണൂരിനെ കായിക ഭൂപടത്തിൽ  അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ്  സംഘടിപ്പിച്ച കണ്ണൂർ  ബീച്ച് റൺ ആവേശമായി. 

    പത്ത്‌ കിലോമീറ്റർ രാജ്യാന്തര (എലൈറ്റ്) പുരുഷ വിഭാഗത്തിൽ ബലിയപ്പയും വനിതാ വിഭാഗത്തിൽ അൽഫോൻസ പീറ്ററും ജേതാവായി. പത്ത്‌ കിലോമീറ്റർ അമേച്വർ പുരുഷവിഭാഗത്തിൽ  ആനന്ദ് കൃഷ്‌ണയും വനിതാ വിഭാഗത്തിൽ  കെ അപർണയും ജേതാക്കളായി. 

    പത്ത്‌ കിലോമീറ്റർ വെർട്ടൻ (40 വയസിനു മുകളിൽ) പുരുഷവിഭാഗത്തിൽ കെ രാജു, വനിതാ വിഭാഗത്തിൽ  പ്രീത്  സാഹ,    മൂന്ന്‌  കിലോമീറ്റർ ഹെൽത്ത് വിഭാഗത്തിൽ ആകാശ് പോൾ ബിജു,  വനിതാ വിഭാഗത്തിൽ കെ  ആതിര, പത്ത്‌ കിലോമീറ്റർ മെംബേർസ് ആൻഡ്‌ ഫാമിലി  പുരുഷവിഭാഗത്തിൽ സിദ്ധാർഥ് സഞ്ജയ്,  വനിതാ വിഭാഗത്തിൽ സിമി കാവാലം, മൂന്ന്‌ കിലോമീറ്റർ ഹെൽത്ത് മെമ്പേഴ്‌സ് ആൻഡ്‌ ഫാമിലി വിഭാഗത്തിൽ ഷിഹാബലി സൽമാൻ, വനിതാ  വിഭാഗത്തിൽ  നിഷ വിനോദ് എന്നിവർ ജേതാക്കളായി.

    ആയിരത്തിലധികംപേർ   പങ്കെടുത്ത  ബീച്ച് റൺ    ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഫ്ലാഗ് ഓഫ് ചെയ്തു. അർജുന  അവാർഡ് ജേതാവ്‌ റീത്  എബ്രഹാം  പങ്കെടുത്തു.  വിനോദ്  നാരായണൻ അധ്യക്ഷനായി. പി കെ മെഹബൂബ് സ്വാഗതവും   ഹനീഷ് കെ വാണിയാങ്കണ്ടി നന്ദിയും പറഞ്ഞു. സമ്മാന വിതരണം നടന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad