Header Ads

  • Breaking News

    ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയം; പുക മൂടി കൊച്ചി



    കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പടര്‍ന്ന് പിടിച്ച തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ, പൂര്‍ണ്ണമായും തീ കെടുത്താന്‍ സാധിക്കാത്തതിനാൽ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുക കൊണ്ട് മൂടിയിരിക്കുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. 

    സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച്‌ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നു ഫയര്‍ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും സ്ഥലത്ത് രാത്രി മുഴുവന്‍ ക്യംപ് ചെയ്യുന്നുണ്ടായിരുന്നു.

     തീ പൂര്‍ണ്ണമായും അണയാത്തതിനാല്‍ രാവിലെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച്‌ മാലിന്യം ഇളക്കി വെള്ളം പമ്ബ് ചെയ്യുന്ന ജോലികള്‍ പുനരാരംഭിക്കും. എന്നാല്‍ മാത്രമെ പുകയില്‍ നിന്ന് കൊച്ചി നഗരത്തിന് മുക്തമാകുവാന്‍ സാധിക്കുകയൊള്ളൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad