ഷംന കാസിമിന്റെ പേര് കൈയ്യിൽ ടാറ്റൂ അടിച്ച് ആരാധകൻ; ചിത്രം പങ്ക് വെച്ച് താരം

അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പ്രോഗ്രാമിലൂടെയാണ് ഷംന കാസിം എന്ന പൂർണ പ്രശസ്തി നേടുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ അഭിനേതാവായി തുടക്കം കുറിച്ചു. തുടർന്ന് 2004ൽ എന്നിട്ടും എന്ന മലയാള ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഒട്ടു മിക്ക സ്റ്റേജ് ഷോകളിലും ഷംനയുടെ ഡാൻസ് പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ നടിയോടുള്ള ഇഷ്ടത്തെ തുടർന്ന് തന്റെ പേര് കൈയ്യിൽ ടാറ്റൂ പതിപ്പിച്ച ആരാധകന്റെ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് താരം. ആദിത് ചന്ദ്രൻ എന്ന ആരാധകനാണ് ഷംനയോടുള്ള ആരാധനയെ പ്രതി കൈയ്യിൽ പേര് ടാറ്റൂ പതിപ്പിച്ചത്.
ليست هناك تعليقات
إرسال تعليق