ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം:
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്ക്ക് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. 9.30 ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കെ സുരേന്ദ്രന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇതിന് ശേഷം ബിജെപി ആസ്ഥാനത്തേക്ക് റോഡ് ഷോയുമുണ്ടാകും. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചടങ്ങുകളില്‍ പങ്കെടുക്കും. മൂന്നരമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെത്തുന്നത്. ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

ليست هناك تعليقات
إرسال تعليق