ചന്ദ്രശേഖര്‍ ആസാദ് തിരുവനന്തപുരത്തെത്തി; സിറ്റിസൺ മാർച്ചിൽ പങ്കെടുത്ത ശേഷം നാളെ മടങ്ങും

തിരുവനന്തപുരം:പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തിരുവനന്തപുരത്തെത്തി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം രാവിലെ 10.20ഓടെയാണ് ആസാദെത്തിയത്. ചന്ദ്രശേഖര്‍ ആസാദിനൊപ്പം എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫിയുമുണ്ടായിരുന്നു. അനാരോഗ്യം വകവയ്ക്കാതെയാണ് ചന്ദ്രശേഖര്‍ ആസാദ് എസ് ഡിപി ഐ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്നത്.
ആദ്യമായി കേരളത്തിലെത്തുന്ന ചന്ദ്രശേഖര്‍ ആസാദിന് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. എസ്ഡിപി ഐ നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. എസ്ഡിപി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, നേതാക്കളായ എം കെ മനോജ്കുമാര്‍, റോയ് അറയ്ക്കല്‍, പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍ തുടങ്ങിയവരോടൊപ്പം ഭീം ആര്‍മി കേരളഘടകം നേതാക്കളുമാണ് സ്വീകരിച്ചത്. സ്വീകരണ ശേഷം വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. സിറ്റിസൺസ് മാർച്ചിൽ പങ്കെടുത്ത ശേഷം വൈകീട്ട് കൊടുങ്ങല്ലൂരിലേക്ക് പോവും. കൊടുങ്ങല്ലൂരിലെ പരിപാടിക്ക് ശേഷം അദ്ദേഹം നാളെ വൈകീട്ട് ഡൽഹിക്ക് മടങ്ങും.
ليست هناك تعليقات
إرسال تعليق