കെഎഎസ് പരീക്ഷ: പി ടി തോമസിന്റേത് വില കുറഞ്ഞ ആരോപണമെന്ന് പിഎസ്സി
തിരുവനന്തപുരം: കെഎഎസ് പ്രാഥമിക പരീക്ഷയ്ക്കെതിരേ പി ടി തോമസിന്റെ ആരോപണങ്ങള്‍ തള്ളി പിഎസ്സി രംഗത്ത്. വില കുറഞ്ഞ ആരോപണമാണ് എംഎല്‍എ നടത്തിയത്. പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ചെയര്മാന് എം.കെ.സക്കീര്‍ പറഞ്ഞു.
കെഎഎസിന്റെ ചോദ്യങ്ങള്‍ തയാറാക്കിയത് പ്രമുഖരാണ്. മറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പിഎസ്സി ചെയര്മാന് കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങളാണ് കെഎഎസ് പരീക്ഷയ്ക്കായി പകര്‍ത്തിയതെന്നായിരുന്നു പി.ടി.തോമസിന്റെ ആരോപണം. പബ്ലിക് അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ ആറ് ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തിയതെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ليست هناك تعليقات
إرسال تعليق