കണ്ണൂരിൽ മയക്കുമരുന്ന് ഗുളികയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
കണ്ണൂര്‍ :
മയക്കുമരുന്ന് ഗുളികയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കിളിയന്തറ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ആണ് ബാംഗ്ലൂരിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന തലശ്ശേരി തിരുവങ്ങാട് സെയദാപള്ളി സ്വദേശി ആയിഷാ നിവാസില്‍ മുഹമ്മദ് സുഹൈലിന്‍റെ കയ്യിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.
10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. എക്സൈസ് ഇൻസ്പെക്ടർ കെ സതീശൻ പ്രേവെന്റീവ് ഓഫീസർമാരായ കെ അഹമ്മദ്, പ്രവീൺ സിവിൽ എക്സൈസ് ഓഫീസർമാരായ എംപി ഹരിദാസ് വി ധനേഷ് , വനിതാ എക്സൈസ് ഓഫീസർ വി ഷൈനി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ليست هناك تعليقات
إرسال تعليق