Header Ads

  • Breaking News

    അഗസ്ത്യക്ക് പിറന്നാൾ സമ്മാനമായി ഒരു കുഞ്ഞനിയൻ; സംവൃതക്ക് ആൺകുഞ്ഞ് പിറന്നു


    നടി സംവൃതക്കും ഭർത്താവ് അഖിലിനും ആൺകുഞ്ഞ് പിറന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. “അഗസ്ത്യക്ക് കഴിഞ്ഞ ആഴ്‌ചയാണ് അഞ്ച് വയസ്സ് പൂർത്തിയായത്. ഇപ്പോൾ അവനൊരു ബർത്ത്ഡേ ഗിഫ്റ്റ് ലഭിച്ചിരിക്കുന്നു. ഒരു കുഞ്ഞനിയൻ.. രുദ്ര.” എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുപതാം തീയതിയാണ് രുദ്രക്ക് സംവൃത ജന്മമേകിയത്.

    മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവും നടത്തിയിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad