Header Ads

  • Breaking News

    എന്താണ് കാവിലെ മോഡേൺ മോഡൽ ഭഗവതി തെളിഞ്ഞതോ..! സോഷ്യൽ മീഡിയ കീഴടക്കി മഞ്ജു വാര്യരുടെ പുതിയ ഫോട്ടോ


    മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തതിനുശേഷം തിരികെ വന്നപ്പോഴും ആരാധകർക്ക് യാതൊരു കുറവും വരാത്ത മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ്. അന്നും ഇന്നും താരത്തിന് നിരവധി ആരാധകരാണുള്ളത്. തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജുവാര്യർ നിരവധി ആരാധകരാണുള്ളത്. ചതുർഭുജം, കുഞ്ഞാലി മരക്കാർ, സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, സനൽകുമാർ ശശിധരന്റെ കയറ്റം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവാര്യർ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും ഏറെ ആക്റ്റീവായ താരം പങ്ക് വെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞ് നിൽക്കുന്നത്.

    മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ 2020ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രമാണ് താരം പങ്ക് വെച്ചത്. നിങ്ങളുടെ ധൈര്യത്തിന് അനുസൃതമായിട്ടാണ് നിങ്ങളുടെ ജീവിതം തുറക്കപ്പെടുന്നത് എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ചിത്രം പകർത്തിയിരിക്കുന്നത് ടിജോ ജോണാണ്. ഫാഷൻ മോന്ജർ അച്ചുവാന് ആശയവും സംവിധാനവും. ഹരിതാഭമായ ഫോട്ടോയുടെ സ്റ്റൈലിംഗ് അമൃത സി ആറാണ്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. “നിത്യ ഹരിത നായിക എന്നറിയിക്കാൻ ആണോ മഞ്ജു ചേച്ചി എപ്പോഴും ഈ പച്ച ഉടുപ്പ് ഇടുന്നത്… എന്തായാലും കിടുക്കി ചേച്ചി…വേറെ ലെവൽ….”, “കുറച്ചു നാളായിട്ട് കാണുന്നില്ല. അപ്പഴേ ഞാൻ വിചാരിച്ചതാ അമേരിക്കേ പോയിട്ടുണ്ടായിരിക്കുമെന്ന് . ദേ ദിപ്പ മനസ്സിലായി. അസ്സലായി.”, “എന്താണ് കാവിലെ മോഡേൺ മോഡൽ ഭഗവതി തെളിഞ്ഞതോ 🖤” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad