Header Ads

  • Breaking News

    കേരള മുഖ്യമന്ത്രിയായി മമ്മൂക്ക;വൺ ടീസർ പുറത്തിറങ്ങി



    മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ൽ പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
    ചിത്രത്തിൽ
    നിയമസഭയിലെ രംഗങ്ങൾ ചിത്രീകരിക്കുന്നത് എങ്ങനെയാവും എന്നത് ഏവരുടെയും മനസ്സിൽ തെളിഞ്ഞു നിന്ന ഒരു സംശയമാണ്. ഇതിന് ഉത്തരം ആയി ഇപ്പോൾ ചിത്രീകരണത്തിനായി നിയമസഭ തുറന്നു കൊടുത്തിരിക്കുകയാണ്. രാഷ്ട്രീയ അധികായന്മാർ അരങ്ങു വാണിരുന്ന കേരളത്തിന്റെ പഴയ നിയമസഭ മമ്മൂട്ടിയുടെ ചിത്രത്തിനായി ആദ്യമായും അവസാനമായും തുറന്നു കൊടുക്കുമ്പോൾ മലയാള സിനിമ ചരിത്രത്തിൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമായി മാറുകയാണ്.
    ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad