Header Ads

  • Breaking News

    സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: വനിതാ ശാക്തീകരണത്തിന് ബഡ്‌ജറ്റില്‍ പ്രാധാന്യം നല്‍കി ധനമന്ത്രി


    സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും: വനിതാ ശാക്തീകരണത്തിന് ബഡ്‌ജറ്റില്‍ പ്രാധാന്യം നല്‍കി ധനമന്ത്രി

    ന്യൂഡല്‍ഹി: വനിതാ ശാക്തീകരണത്തിന് ബഡ്‌ജറ്റില്‍ പ്രാധാന്യം നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതടക്കം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു.

    കേന്ദ്രസര്‍ക്കാരിന്റെ ബേഡി ബച്ചാവോ ബോഡി പഠാവോ പദ്ധതി വന്‍ വിജയമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായ ബേഡി ബച്ചാവോ ബോഡി പഠാവോ ആവിഷ്‌കരിച്ചതിന്റെ ഫലം അത്ഭുതകരമാണെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

    വനിതാ ക്ഷേമ പദ്ധതികള്‍ക്ക് ബഡ്‌ജറ്റില്‍ 28600 കോടി വകയിരുത്തി. പോഷകാഹാര പദ്ധതിയ്‌ക്കായി 35000 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
    പോഷകാഹാര നിലവാരം അറിയുന്നതിന് ആറ് ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍.
    ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് 53700 കോടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad